എന്നാല്‍ സിമ്രാന്റെ ബന്ധുക്കളാരും അമെരിക്കയിലില്ലെന്നും അവര്‍ക്ക് ഇംഗ്ളീഷ് സംസാരിക്കാനറിയില്ലെന്നും ലിന്‍ഡന്‍വോള്‍ഡ് പൊലീസ് കണ്ടെത്തി. അമെരിക്കയില്‍ പ്രവേശിക്കുന്നതിനു വേണ്ടി വിവാഹമെന്ന കാരണം സിമ്രാന് സൃഷ്ടിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു.
പൊലീസ് അന്വേഷണത്തില്‍ സിമ്രാന് ഫോണ്‍ പരിശോധിക്കുന്നതും ആരെയോ കാത്തിരിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചാരനിറത്തിലുള്ള പാന്റ്സും വെള്ള ടീ ഷര്‍ട്ടുമായിരുന്നു കാണാതായ സമയത്ത് സിമ്രാന് ധരിച്ചിരുന്നത്. സിമ്രാനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ലിന്‍ഡന്‍വോള്‍ഡ് പൊലീസിനെ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

Comments: